പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല ; കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്ന് അബിൻ വർക്കി

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്  അബിൻ സൂചിപ്പിച്ചു. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുമെന്ന് അബിന്‍ വര്‍ക്കി വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് പറയില്ല, പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അബിന്‍ വര്‍ക്കി കോഴിക്കോട്ട് പറഞ്ഞു. പരിഗണിച്ച ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് നേതൃത്വമാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹം. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം’– അബിന്‍ വര്‍ക്കി പറഞ്ഞു.

അബിനെ സംസ്ഥാന അധ്യക്ഷനാക്കാത്തത്തിൽ  രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് കടുത്ത അതൃപ്ത്തിയിലാണ്. പ്രസിഡന്റായ ഒ.ജെ. ജെനീഷും, വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലും കെ.സി വേണുഗോപാൽ പക്ഷക്കാരാണ്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *