ആവർത്തിച്ചുള്ള സുരക്ഷ വീഴ്ചകൾ ; മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

വിമാന ജീവനക്കാരുടെ ഷെഡ്യൂളിംഗ് സംബന്ധിച്ച ഗുരുതരമായ വിഴ്ച കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി പുറത്താക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെള്ളിയാഴ്ച ഉത്തരവിട്ടു. വിശ്രമം, ലൈസന്‍സിങ് എന്നിവ പാലിക്കാതെയാണ് വിമാന ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പണിയെടുപ്പിക്കുകയും ചെയ്തതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഈ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികൾ ഉടൻ ആരംഭിക്കണമെന്നും അത്തരം നടപടികളുടെ ഫലം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടു. അഹമ്മദാബാദിലെ വിമാനപകടത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരവ് വന്നത്.ഷെഡ്യൂളിംഗ് രീതികളിലെ തിരുത്തൽ പരിഷ്കാരങ്ങൾ പൂർത്തിയാകുന്നതു വരെ ഉദ്യോഗസ്ഥരെ പ്രവർത്തനരഹിതമായ റോളുകളിലേക്ക് പുനർനിയമിക്കുമെന്നും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സുരക്ഷയിലും ക്രൂവിന്റെ പ്രവർത്തികളിലും നേരിട്ട് സ്വാധീനം ചെലുത്തുന്ന ഒരു സ്ഥാനവും വഹിക്കരുതെന്നും ഡിജിസിഎ പുറത്തിറക്കിയ കത്തിൽ പറയുന്നു.

ഡിവിഷണൽ വൈസ് പ്രസിഡന്റ് ചൂരാ സിംഗ്, ക്രൂ ഷെഡ്യൂളിംഗ് ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസിലെ ചീഫ് മാനേജർ പിങ്കി മിത്തൽ, ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗ് പായൽ അറോറ എന്നിവരാണ് നടപടി നേരിടുന്ന ഉദ്യോഗസ്ഥർ. ഡിജിസിഎയുടെ ഉത്തരവിന് പിന്നാലെ, നിർദ്ദേശം അംഗീകരിച്ചതായും ഉത്തരവ് നടപ്പിലാക്കിയതായും എയർ ഇന്ത്യ മറുപടി നൽകി. സുരക്ഷാ പ്രോട്ടോക്കോളുകളും സ്റ്റാൻഡേർഡ് രീതികളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *