മുണ്ടക്കൈ-ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; കനത്ത മഴയിൽ വയനാട് വീണ്ടും ആശങ്കയിൽ

വയനാട്ടിൽ ആശങ്ക നിറച്ച് കനത്ത മഴ. മുമ്പ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ – ചൂരൽമല മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടി. ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത് ശക്തമായ കുത്തൊഴുക്കാണ് സൈന്യം നിർമിച്ച ബെയിലി പാലത്തിന് സമീപവും ഉണ്ടായിരിക്കുന്നത്. ചളി വെള്ളമാണ് കുതിച്ച് ഒഴുകുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായോ എന്ന സംശയമുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. ഇവ അടിഞ്ഞ് കൂടിയതാണ് പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമെന്നാണ് ജില്ലാ കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

ചൂരല്‍മല ഭാഗത്ത് ചെറിയ തോതില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും, ഈ പ്രദേശത്ത് ആള്‍ത്താമസമില്ലാത്തതിനാല്‍ അപകടസാധ്യത കുറവാണ്. അതേസമയം, മുണ്ടക്കൈ- അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

പൊലിസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ നിലവില്‍ അപകടാവസ്ഥയില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

മുണ്ടക്കൈ  മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചു. ചൂരൽമലയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *