പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് പരിപാടിയിൽ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രംവച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ. ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിക്ക് പകരം ത്രിവർണ പതാക പിടിച്ചു ളെ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്നും കൃഷിവകുപ്പിനെ അറിയിച്ചതായി രാജ്ഭവൻ പറയുന്നു.
ഗവർണറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി ശ്രീകുമാർ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ ലേഖനത്തിലാണ് പ്രതികരണം. കാവിക്കൊടിക്ക് പകരം ദേശീയ പതാക പാടിച്ചു ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാമെന്ന് അറിയിച്ചു. എന്നാൽ ഭാരതാംബയുടെ ഒരു ചിത്രവും സ്വീകാര്യമല്ല എന്ന നിലപാടാണ് കൃഷിവകുപ്പ് സീകരിച്ചതെന്നും ശ്രീകുമാർ ലേഖനത്തിൽ ആരോപിക്കുന്നു.
രാജ്ഭവന്റെ വിശദീകരണത്തിന് പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദും രംഗത്തെത്തി. നിലവിലെ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക ഉപയോഗിക്കാം എന്ന് പറയുന്നത് പി പ്രസാദിനോട് ഔദാര്യം കാട്ടുന്നത് പോലെയാണ്. തന്നോട് ഔദാര്യം കാണിക്കേണ്ട. അതിന് പകരം ഇന്ത്യയോട് കാണിക്കേണ്ട കടമയാണ് ചിത്രത്തിൽ വരുത്തേണ്ട മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
വർക്കല ക്ലിഫിന് സമീപത്തെ റിസോർട്ടിൽ തീപിടിത്തം ; വിദേശിക്ക് പൊള്ളലേറ്റു


ഓണത്തിരക്ക് നിയന്ത്രിക്കാൻ നാല് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.