ഡോക്‌ടറെ വെട്ടി പരിക്കേല്പിച്ച സംഭവം, കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിയ സംഭവത്തെത്തുടർന്ന് സമരത്തിനൊരുങ്ങി കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർമാർ. . ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ഡോക്‌ടർമാർ അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച്‌ സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

നിലവില്‍ താമരശേരി ആശുപത്രിയിലെ എല്ലാ സേവനങ്ങളും നിർത്തിവച്ചു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വിപിനാണ് വെട്ടേറ്റത്. തലയ്‌ക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോക്‌ടറുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു സനൂപ്.

മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് സനൂപ് ഡോക്ടറെ വെട്ടിയത്. ‘എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്. സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *