വിവാദങ്ങള്‍ക്കൊടുവില്‍ വി.കെ പ്രശാന്ത് ശാസ്തമംഗലത്തെ എം.എല്‍.എ ഓഫീസ് ഒഴിയുന്നു. മരുതംകുഴിയിലാണ് പുതിയ എംഎല്‍എ ഓഫീസ്. വിവാദങ്ങള്‍ ഒഴിവാക്കാനാണ് കോര്പറേഷന് ഓഫീസ് മാറാനുള്ള നീക്കം. എംഎല്‍എ ആയ കാലം മുതല്‍ ഇവിടെയായിരുന്നു പ്രശാന്തിന്റെ ഓഫീസ്. 300 സ്ക്വയര്‍ ഫീറ്റ് ഓഫീസ് കെട്ടിടത്തിന് 832 രൂപയായിരുന്നു വാടക.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ശാസ്തമംഗലത്തെ ബി.ജെ.പി കൗണ്‍സിലറായ ആര്.ശ്രീലേഖയാണ് ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അന്ന് ഓഫീസ് ഒഴിയില്ലെന്നായിരുന്നു വികെ പ്രശാന്ത് തീരുമാനമെടുത്തിരുന്നത്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയത് മുന്‍ കൗണ്‍സിലറാണ്. അടുത്ത മാര്‍ച്ച് വരെ കെട്ടിടത്തിന് വാടക കരാര്‍ കാലാവധിയുണ്ടെന്നിരിക്കെയാണ് കെട്ടിടം ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത് തയാറായിരിക്കുന്നത്.
‘യഥാർത്ഥ അജണ്ട വെളിവായപ്പോൾ കർദിനാൾ കണ്ടം വഴി ഓടി’; ജോർജ് ജെ മാത്യുവിന് വീണ്ടും മോഹഭംഗം



മയപ്പെട്ടോ സുധാകരൻ? സണ്ണി ജോസഫിന് കടക്കാനുള്ളത് വലിയ കടമ്പകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.