പത്തനംതിട്ടയിൽ മദ്യലഹരിയിൽ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി. തുടര്‍ന്ന് കുട്ടികളെ സ്കൂളിലെത്തിച്ചത് പൊലീസാണ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു.
ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസിലാണ് ഡ്രൈവര്‍ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടികളെ സ്കൂളില്‍ എത്തിക്കുകയായിരുന്നു.
ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവര്‍ പിടിയിലാകുന്നത്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; അറസ്റ്റിനു പിന്നിൽ ആശയപരമായ ഗൂഢാലോചനയെന്ന് ജോർജ് കുര്യൻ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.