ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ഡ്രൈവർ പിടിയിലായി. മലയാളിയായ ഇയാള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർണാടകയിലാണ് താമസം. അവിടെ ഉന്നത രാഷ്ട്രീയ ബന്ധമുള്ള റിയല്‍ എസ്റ്റേറ്റുകാരന്റെ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഇന്നലെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ പറഞ്ഞതനുസരിച്ച് നഗരത്തില്‍ നിന്ന് മാറി ഒരു രഹസ്യ കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയെങ്കിലും അവിടെ രാഹുലിനെ കണ്ടെത്താനായില്ല. ഇന്നലെ നാല് സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. വാഹനങ്ങളും ഒളിത്താവളങ്ങളും രാഹുല്‍ മാറ്റുകയാണ്. ചില ഉന്നത വ്യക്തികളുടെ സഹായം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുന്നുണ്ടെന്നാണ് നിഗമനം. ഈ ഡ്രൈവർക്ക് രാഹുലുമായി ബന്ധമില്ലെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
2026 ഗ്രാമി പുരസ്കാരം ; ദലൈലാമക്ക് ചരിത്രനേട്ടം
2026 ഗ്രാമി പുരസ്കാരം ; ദലൈലാമക്ക് ചരിത്രനേട്ടം



രണ്ടാഴ്ച എന്ന കുബുദ്ധി; ട്രംപിനെ നമ്പി ത്രിശങ്കുവിലായ ഇസ്രായേൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.