ആലപ്പുഴ: ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം. സംഭവത്തിൽ ഇവരുടെ മകൻ ബാബുവിനെ (47) പൊലീസ് പിടികൂടി. സമീപത്തെ ബാറിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ബാബു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാക്കളെ ആക്രമിച്ചത്. മാതാവ് ആഗ്നസിനെയാണ് ബാബു ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ തങ്കരാജിന് പിന്നാലെ പിന്തുടര്‍ന്നെത്തിയാണ് ബാബു ആക്രമിച്ചത്. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ആഗ്നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മദ്യപിച്ചെത്തി സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് ബാബു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ആഴ്ചയും ബാബുവും രക്ഷിതാക്കളും വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും വീട്ടില്‍ ഉണ്ടായത് എന്നാണ് വിവരം.
തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വെച്ച് പട്ടാപ്പകൽ യുവാവിനെ പതിനഞ്ചോളം പേർ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി, അന്വേഷണം



തമിഴ്നാട്ടിൽ പെൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.