ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക ഓഫിസിൽ തൂങ്ങിമരിച്ച സംഭവം;  ആൺസുഹൃത്ത് പിടിയിൽ

കാസർകോട്∙ ഡിവൈഎഫ്ഐ നേതാവുകൂടിയായ അഭിഭാഷക രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരത്ത് നിന്ന് ആൺസുഹൃത്ത് പിടിയിൽ. തിരുവല്ല സ്വദേശിയും കാസർകോട് അഭിഭാഷകനുമായ അനിൽ എന്നയാളാണ് പിടിയിലായത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്.

രഞ്ജിതയും കസ്റ്റഡിയിൽ ഉള്ള അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്. കാസർകോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരിയെ സെപ്റ്റംബര്‍ 30ന് രാത്രി ഏഴോടെ കുമ്പളയിലെ ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്.

കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിത. കൃതേഷാണ് ഭർത്താവ്. ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *