കെ.എസ്.ഇ.ബി യുടെ ടി.ഒ.ഡി ബില്ലിംഗിൻ്റെ പേരിൽ നടക്കുന്നത് തെറ്റായ പ്രചരണം ; വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കള്‍ക്ക് ടിഒഡി അഥവ ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാണ് നിലവില്‍ ടിഒഡി അഥവ ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

ഒരു ദിവസത്തെ ടി1, ടി2,ടി3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിങ് ചെയ്യുന്നത്. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബില്‍ ചെയ്യുക. ടി 1 രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂര്‍ സമയത്ത് താരിഫ് നിരക്കിനെക്കാള്‍ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക, ടി 2 വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ 4 മണിക്കൂര്‍ സമയം താരിഫ് നിരക്കിനെക്കാള്‍ 25% കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും, ടി 3 രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള 8 മണിക്കൂര്‍ സമയത്ത് അതത് താരിഫ് നിരക്കില്‍ത്തന്നെ വൈദ്യുതി ഉപയോഗിക്കാം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ ഉപയോഗം പകല്‍ സമയത്തേക്ക് മാറ്റിയാല്‍ 35% വരെ പണം ലാഭിക്കാന്‍ കഴിയുമെന്ന് സാരം. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി ഫെയ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *