ഇന്ത്യൻ നാവികസേനയുടെ കരുത്തറിയിച്ച് ശംഖുമുഖത്ത് അഭ്യാസ പ്രകടനങ്ങൾ

ഈ വർഷത്തെ നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ശംഖുംമുഖത്ത് നടന്നു. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്. വൈകിട്ട് നാലരയ്ക്ക് രാഷ്ട്രപതി ഗാർഡ് ഒഫ് ഓണർ പരിശോധിച്ച ശേഷം 5.13ഓടെയാണ് അഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചത്.

അന്തർവാഹിനിയുടെ പ്രകടനങ്ങളും നടന്നു. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) അഭ്യാസവുമുണ്ടായിരുന്നു. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തി. 9,000 പേർക്കാണ് പാസ് മുഖേന പ്രവേശനം ഒരുക്കിയിരിക്കുന്നത്. തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർ അഭ്യാസ പ്രകടനം കണ്ടിട്ടുണ്ടാകുക. വിമാന സർവീസുകൾക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നാവിക ദിനാഘോഷം പ്രമാണിച്ച് തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ പരിശീലന അഭ്യാസ പ്രകടനങ്ങളും നാവികസേന നടത്തിയിരുന്നു. 1971 ഡിസംബർ നാലിന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം ഒഡീഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *