തൃശ്ശൂർ: വനിതാ ഫോറസ്റ്റ് വാച്ചറെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) ആയ പി പി ജോൺസൺ ആണ് പോലീസിന്റെ പിടിയിലായത്. ഒക്ടോബർ 14-നാണ് ഈ അതിക്രമം നടന്നതായി പരാതിയിൽ പറയുന്നത്.
Also Read
ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ചു; പൈലറ്റ് അറസ്റ്റിൽ
ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ചു; പൈലറ്റ് അറസ്റ്റിൽ
ഏറുമുഖം സ്റ്റേഷനിൽ നിന്നും സ്ഥലം മാറി ഷോളയാർ സ്റ്റേഷനിൽ ചുമതലയേറ്റെടുത്ത ദിവസമാണ് ഉദ്യോഗസ്ഥൻ വനിതാ വാച്ചറെ ഉപദ്രവിച്ചത്. ഇദ്ദേഹത്തെ മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധത്തിൽ പിഎഫ്ഐ നേതാക്കൾക്ക് ജാമ്യം; പ്രത്യേയശാസ്ത്രത്തിൻ്റെ പേരിൽ ദീർഘകാലം തടവിൽ വയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.