ദുർമന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിയിൽ വീണ്ടും സർക്കാരിൻ്റെയു ടേൺ. നിയമനിർമ്മാണത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾമൂലം നടപടികൾ വൈകുന്നതാണ് എന്നാണ് പുതിയ അവകാശവാദം. അന്ധവിശ്വാസവും വിശ്വാസവും വേർതിരിക്കാനുള്ള സങ്കീർണതയാണ് നിയമനിർമാണം വൈകുന്നതെന്നാണ് സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
നിലവിലെ നിയമങ്ങൾകൊണ്ട് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി. അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവപരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. നിയമനിർമാണം വൈകിപ്പിക്കുന്ന സങ്കീർണതകൾ എന്താണെന്ന് വ്യക്തമായി അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദുർമന്ത്രവാദം, കൂടോത്രം എന്നിവയുടെ പേരിൽ അഞ്ചുവർഷത്തിനുള്ളിലെടുത്ത കേസുകളുടെ വിവരങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു.
പുതിയ നിർമനിർമാണത്തിനുള്ള സജീവപരിഗണന എത്ര കാലം നീളുമെന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിശദമായി സത്യവാങ്മൂലം നല്കാൻ കോടതി നിർദേശിച്ചു. ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ആഗസ്റ്റ് അഞ്ചിന് പരിഗണിക്കാൻ മാറ്റി.
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; റെഡ് അലർട്ട്
നിയമനിർമാണത്തിൽനിന്ന് പിൻവാങ്ങുന്നതായി ചൂണ്ടിക്കാട്ടി സർക്കാർ നേരത്തേ വിശദീകരണം നൽകിയിരുന്നു. നേരത്തെ കേസിൽ ഇത്തരത്തിലുള്ള ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ദുരാചാരങ്ങളെ സർക്കാർ അംഗീകരിക്കുകയാണോയെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഉയർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകാനും നിർദേശിച്ചിരുന്നു. തുടർന്ന് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാറിന്റെ നിലപാട് മാറ്റം വ്യക്തമാക്കിയത്.


കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം ; മുഖത്ത് ഗുരുതര പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.