തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്. കൊല്ലം, തിരുവനന്തപുരം, കാസർകോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
വരും മണിക്കൂറുകളിൽ കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴക്കും കാസർകോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇടത്തരം മഴയുടെ കൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് നവംബർ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
സർപ്പക്കാവിൽ അതിക്രമിച്ചു കയറി ശിവലിംഗവും,ക്ഷേത്രവകകളും തകർത്തു ; സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.