ഇടുക്കിയിൽ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. മണിയാറൻകുടിയിലെ താമസക്കാരായ പാസ്റ്റര്‍ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്ത വിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും.
യു.എസ് – ഇറാൻ സംഘർഷ സാധ്യത ; പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
സംഭവത്തിന് പിന്നാലെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുമ്പാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസമാരംഭിച്ചത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.