യു.എസും, ഇറാനും തമ്മിൽ സംഘർഷം ഉണ്ടായേക്കുമെന്ന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ. ഡച്ച് കെ.എൽ.എം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ സർവീസ് നിർത്തലാക്കിയത്. ഇസ്രായേൽ, ദുബൈ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയതെന്നാണ് എ.എഫ്.പി റിപ്പോർട്ട്.
ദുബൈ, ടെൽ അവീവ് എന്നിവിടങ്ങളിലേക്കും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കുമുള്ള സർവീസുകളും റദ്ദാക്കിയതായി എയർ ഫ്രാൻസ് അറിയിച്ചു. ഡച്ച് എയർലൈനായ കെ.എൽ.എം ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് നിർത്തിവെച്ചത്. ലുഫ്തൻസ ഇസ്രായേലിലേക്ക് പകൽ സമയത്തുള്ള സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. യുണൈറ്റഡ് എയർലൈൻസും എയർ കാനഡയും ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
തങ്ങളുടെ നാവികസൈന്യം ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ദാവോസിൽ നിന്ന് ലോക സാമ്പത്തിക ഫോറം കഴിഞ്ഞു മടങ്ങുമ്പോഴാണ് തങ്ങൾ ഇറാനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും വൻ സൈന്യം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടെന്നും ട്രംപ് പരാമർശിച്ചത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.