യുവ ഡോക്ടറുടെ പീഡനപരാതിയിൽ അറസ്റ്റിലായ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടെന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നുമാണ് ജാമ്യത്തിലിറങ്ങിയ ശേഷം വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
‘കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതിയില്‍ നല്ല വിശ്വാസമുണ്ട്. നിങ്ങള്‍ എല്ലാവരും പേടിക്കാതിരിക്ക്. കേസുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പറയും. ഈ തിരക്കൊന്ന് കഴിയട്ടെ. പരിപാടികളിലേക്ക് മടങ്ങിയെത്തും’- വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടന്‍ പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോഴാണ് ബലാത്സംഗം ചെയ്‌തെന്ന ആരോപണം യുവതി ഉന്നയിച്ചതെന്നും വേടന്‍ മൊഴി നല്‍കിയതായാണ് വിവരം. താനും പരാതിക്കാരിയും തമ്മില്‍ 2021 മുതല്‍ 2023 വരെ നല്ല ബന്ധത്തിലായിരുന്നു. സൗഹൃദത്തിനു മുന്‍കയ്യെടുത്തത് പരാതിക്കാരി തന്നെയാണ്. ഒട്ടേറെ തവണ പലയിടങ്ങളില്‍ ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും വേടന്‍ പൊലീസിനോടു വ്യക്തമാക്കി.
ഇന്നലെ 6 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച വേടനോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. അറസ്റ്റുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.