ഹമാസിൽ ‘മഞ്ഞ രേഖ’ ലംഘിച്ചെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ 11 പേരെ കൊലപ്പെടുത്തി ഇസ്രായേൽ

ഗാസ നഗരത്തിലെ സെയ്തൂണിൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണ മേഖല വേർതിരിച്ചിരിക്കുന്ന “മഞ്ഞ രേഖ” ലംഘിച്ചുവെന്ന് ആരോപിച്ച് ആക്രമണം. ഇസ്രായേൽ വാഹനം ആക്രമിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ടു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 28 ആയി. ഇന്റർനെറ്റ് സൗകര്യമോ ഫോണോ ഇല്ലാത്തതിനാൽ മിക്ക പലസ്തീനികൾക്കും “മഞ്ഞ രേഖ” എവിടെയാണെന്ന് അറിയില്ല എന്നുള്ളതാണ് കുടുംബത്തിന്റെ ദാരുണ കൊലപാതകത്തിലേക്ക് നയിച്ചത്.

റെഡ് ക്രോസ് വഴി മരിച്ച ഒരു ഇസ്രായേലി തടവുകാരന്റെ മൃതദേഹം തിരിച്ചയച്ചതിന് പിന്നാലെ, വെടിനിർത്തൽ കരാർ മാനിച്ച് ആക്രമണങ്ങൾ നിർത്തുന്നതിനും ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഹമാസ് അമേരിക്കയോടും മധ്യസ്ഥരോടും അഭ്യർത്ഥിച്ചു .

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ആഹ്വാനം ചെയ്ത വലിയ തോതിലുള്ള സഹായ വിതരണങ്ങൾക്ക്‌ ഇപ്പോഴും ഇസ്രായേലിന്റെ തടസ്സങ്ങൾ നേരിടുന്നതിനാൽ പലസ്തീനികൾ ഇപ്പോഴും ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വലയുകയാണ്. 2023 ഒക്ടോബർ മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ കുറഞ്ഞത് 67,967 പേർ കൊല്ലപ്പെടുകയും 170,179 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണങ്ങളിൽ ഇസ്രായേലിൽ ആകെ 1,139 പേർ കൊല്ലപ്പെടുകയും ഏകദേശം 200 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *