കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ ആരോപണം.
ടിഎംസി എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോൾ ആയിരുന്നു സംഭവമെന്ന് ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു. മന്ത്രിമാർ രാജിവെക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. ഞങ്ങള്‍ ബില്ലിനെതിരേ പ്രതിഷേധിച്ചു കൊണ്ടിരിക്കേ, കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും കിരണ്‍ റിജിജുവും എന്നെ ആക്രമിച്ചു. അവര്‍ എന്നെ തള്ളിമാറ്റി. ഇത് അപലപനീയമാണ്. മിതാലി ബാഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.
മുപ്പതുദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിയുന്നപക്ഷം പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏതുമന്ത്രിയേയും നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു നടത്തിയത്.
തിരുവനന്തപുരത്ത് നിന്ന് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.