കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് തലയോലപറമ്പ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ കൊല്ലപ്പെട്ടതിൻ്റെ ഞെട്ടൽ കേരളത്തിന് വിട്ടുമാറും മുമ്പ് കൊല്ലത്ത് നിന്നും വീണ്ടുമൊരു ദുഖ വാർത്ത വന്നിരിക്കുകയാണ്. കൊല്ലം ശാസ്താംകോട്ട തേവലക്കരയിൽ മിഥുൻ എന്ന എട്ടാം ക്ലാസുകാരൻ സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ചിരിക്കുകയാണ്. സഹപാഠികളുമായി കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ സ്കൂളിൻ്റെ സൈക്കിൾ ഷെഡിന് മുകളിൽ കുരുങ്ങിയ ചെരിപ്പ് എടുക്കുന്നതിന് ഇടയിൽ സമീപത്തുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻ്റിനെതിരെയും കെഎസ്ഇഇബി അധികൃതർക്ക് എതിരെയും വ്യാപക പ്രതിഷേധമാണ് സ്ഥലത്ത് ഉയരുന്നത്.
പരസ്പരം വീഴ്ചകൾ ആരോപിച്ച് കെഎസ്ഇബിയും സ്കൂൾ മാനേജ്മെൻ്റുമായി ബന്ധപ്പെട്ടവരും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 40 വർഷമായി തൽസ്ഥിയിലാണ് ഇലക്ട്രിക് ലൈൻ തുടരുന്നത്. സുരക്ഷ ഉറപ്പാക്കി മതിയായ ഉയരത്തിലായിരുന്നു ലൈൻ എന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്. എട്ട് വർഷം മുമ്പാണ് അപകടമുണ്ടായ ഷെഡ് നിർമ്മിച്ചത്. ഇതിന് കെഎസ്ഇബിയിൽ നിന്നും സ്കൂൾ മാനേജ്മെൻ്റ് അനുമതി വാങ്ങിയിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
ഭരണമുന്നണിയിലെ പ്രധാന പാർട്ടി നിയന്ത്രിക്കുന്ന സ്കൂൾ മാനജ്മെൻ്റിനെ വെള്ളപൂശിയാണ് സ്ഥലം എംഎൽഎ കോവൂർ കുഞ്ഞുമോൻ്റെ പ്രതികരണം. സ്കൂൾ അധികൃതർ അപകടാവസ്ഥയെപ്പറ്റി പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. എട്ടു കൊല്ലം മുമ്പ് നിർമ്മിച്ച ഷെഡിന് സ്കൂൾ മാനേജ്മെമെൻ്റ് അനുമതി വാങ്ങിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. കുട്ടി ഷെഡിന് മുകളിൽ കയറിയിട്ടല്ലേ അപകടമുണ്ടായത് എന്ന് കെഎസ്ഇബി അധികൃതരും സ്കൂൾ മാനേജ്മെൻ്റുമായി ബന്ധപ്പെട്ടവരും ഒരുപോലെ വീഴ്ച മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും ഖേദകരം.
അപകടാവസ്ഥയിൽ തുടരുന്ന വൈദ്യുതി ലൈനിനെതിരെ പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ നടപടി എടുക്കിട്ടില്ലെന്നാണ് സംഭവത്തിൽ നിന്നും തലയൂരാൻ സ്കൂൾ മാനേജ്മെൻ്റ് പറയുന്നത്. എട്ട് വർഷത്തിലേറെയായി ഈ അപകടാവസ്ഥയിൽ സ്കൂൾ അധികൃതർ എന്ത് ചെയ്യുകയായിരുന്നു ഇത്തരം ഒരു അപകടാവസ്ഥശ്രദ്ധയിൽപ്പെട്ടിട്ടും കെഎസ്ഇബിയും മൗനം അവലംബിച്ചത് എന്തിനാണ് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കൊല്ലം എംപി എൻകെ പ്രേമന്ദ്രൻ്റെ പ്രതികരണമാണ് ഏറ്റവും ശ്രദ്ധേയം. അതാണ് വാസ്തവവും. ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിയാൻ കാരണം കെഎസ്ഇബിയുടേയും സ്കൂളിൻ്റെ അനാസ്ഥയുമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇത്രയും നാൾ സ്കൂൾ പ്രിൻസിപ്പളും മാനേജ്മെമെൻ്റും എന്ത് ചെയ്യുകയാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി പ്രതികരിച്ചത്. ഇത് വിരൽ ചൂണ്ടുന്നത് മിഥുൻ്റെ മരണത്തിൽ നിന്നും സ്കൂൾ അധികൃതർക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല എന്നതിലേക്ക് തന്നെയാണ്. പരസ്പരം കെഎസ്ഇബിയും പരസ്പപരം പഴിചാരി വീഴ്ച മറയ്ക്കാൻ ശ്രമിക്കുമ്പോൾ പതിവ് പോലെ റിപ്പോർട്ട് തേടുമെന്ന പ്രഹസനം മന്ത്രി ശിവൻകുട്ടിയും വൈദ്യുതി മന്ത്രി ശിവൻകുട്ടിയും ആവർത്തിച്ചിട്ടുണ്ട്. ആരുടെ വീഴ്ചയായാലും മുമ്പ് അത് തിരുത്തിയെങ്കിൽ ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്ന യാഥാർത്ഥ്യം അവരും അംഗീകരിക്കുന്നില്ല. സിസ്റ്റത്തിൻ്റെ പിടിപ്പുകേടുമൂലം വീണ്ടും ഒരു ജീവൻ നഷ്ടപ്പെടുന്ന ദുരവസ്ഥക്കാണ് കേരളം വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്.
പൊതുജനത്തിൻ്റെ ജീവൻ വച്ച് കേരളത്തിലെ ആരോഗ്യരംഗത്തെ വീഴ്ചകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ തുടന്ന് കാട്ടിയതോടെ നമ്മുടെ സിസ്റ്റത്തിലെ വീഴ്ചകൾ കാരണമാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പ്രതികരണം. മന്ത്രി തന്നെ നേതൃത്വം നൽകുന്ന സിസ്റ്റത്തിൻ്റെ വീഴ്ച മലയാളി ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിൽ അതിദാരുണമായി ബിന്ദു എന്ന വീട്ടമ്മ മരിച്ചത്. ചികിത്സക്ക് എത്തിയ മകൾക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു.
കെട്ടിടം തകർന്ന് വീണശേഷം സ്ഥലത്ത് എത്തിയ മന്ത്രിമാരായ വീണയും വിഎൻ വാസവസം ആളൊഴിഞ്ഞ ഉപയോഗ കെട്ടിടമാണ് തകർന്ന് വീണതെന്നും ആർക്കും അപായം പറ്റിയിട്ടില്ലെന്നും പച്ചക്കള്ളം പറഞ്ഞ് ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇത് കാരണം രക്ഷാപ്രവർത്തനം രണ്ടര മണിക്കൂർ വൈകുകയും ഈ സമയം ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുകയുംചെയ്തു. ഒടുവിൽ ഒരാൾ കെട്ടിടത്തിന് അടിയിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്ന് വ്യക്തമായപ്പോൾ ബിന്ദുവിൻ്റെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. ആ കെട്ടിടത്തിൽ രോഗികൾ അടക്കം ഉണ്ടായിരുന്നതെന്നും വലിയ അപകടം തലനാരിഴക്കാണ് ഒഴിവായതെന്നും പിന്നീട് സത്യം പുറത്തുവന്നു. കാലപ്പഴക്കം ചെന്ന് ഫിറ്റ്നനസ് ഇല്ലാത്ത കെട്ടിടമാണ് ഇതെന്നും അതിലാണ് രോഗികളെ പാർപ്പിച്ചിരുന്നത് എന്നും പിന്നീട് വെളിവായി. പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടന മാമാങ്കം നടത്താൻ അത് ഉപയോഗിക്കാതെ ഇട്ടിരുന്നുവെന്നും പിന്നീട് തെളിഞ്ഞു. ഇത്തരത്തിൽ ഗുരുതരമായ വീഴ്ചയും അസ്ഥയും കാരണം ഒരു വീട്ടമ്മക്ക് ദാരുണാന്ത്യം സംഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് കൊല്ലത്ത് നിന്നും സിസ്റ്റത്തിൻ്റെ പുതിയ ഷോക്ക് ട്രീറ്റ്മെമെൻ്റ് മരണത്തിൻ്റെ രൂപത്തിൽ വീണ്ടും എത്തുന്നത്. രണ്ട് സംഭവത്തിലും വീഴ്ച ഏറ്റുപറയാൻ അധികൃതർ തയ്യാറാവുന്നില്ല എന്നതാണ് ദുഃഖകരം. കൊല്ലത്തെ മരണത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ പങ്കുണ്ട്. സ്കൂൾ – കെഎസ്ഇബി അധികൃതർക്ക് എതിരെ പതിവ് പോലെ മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തി ഒഴിഞ്ഞു മാറുകയല്ല ഭരണകൂടം ചെയ്യേണ്ടത് അവർക്കെതിരെ കൊലപാതക കുറ്റം അടക്കം ചുമത്തി ഇനിയും ഇത്തരം സംഭവങ്ങൾ ആർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇത്തരം ഷോക്ക് ട്രീറ്റ്മെൻ്റുകൾക്ക് സാധാരക്കാർ ഇരയാവുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു കൊണ്ടേയിരിക്കും.



എം.എൽ.എ മാരുടെ സസ്പെൻഷൻ ഗൂഢാലോചന, ശക്തമായി പ്രതിഷേധിക്കുമെന്ന് വി.ഡി സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.