എന്നോ നഷ്ടമായ കത്തോലിക്ക സഭയുടെ പിന്തുണ ഉറപ്പാക്കാൻ സർജിക്കൽ സമരവുമായി ജോസ് കെ മാണി. കേരളത്തിലെ ഇടതു വലതു മുന്നണികൾ ഒരു പോലെ എതിർക്കുന്ന വഖഫ് ബില്ലിനെ അനുകൂലിച്ചാണ് കത്തോലിക്ക സഭയുടെ ഗുഡ്ബുക്കിൽ ഗുഡ് ബുക്കിലെ അവസാന പേജ് ജോസ്മോൻ്റെ പേര് സഭ എഴുതിയത്.
കിരൺ റിജിജുവും, രവ്നീത് ബിട്ടുവും വനിതാ എംപിമാരെ ആക്രമിച്ചു ; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
പാർട്ടിയിലും പേർ മാണിയുടെ നിലപാട്. സിപിഎമ്മിൻ്റെ ഒറ്റ താൽപ്പര്യത്തിൽ മുന്നണിയുടെ ഭാഗമായത് ജോസ് കെ മാണിയും കൂട്ടരും. അവർ മുന്നണിയുടെ പൊതുനിലപാടിന് വിരുദ്ധമായ നിലപാട് എടുക്കുന്നതിൽ മറുപടി പറയേണ്ടി വന്നാൽ സിപിഎമ്മാകും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പാർട്ടി കഴിഞ്ഞെത്തുന്ന നേതാക്കൾ ഇടപെട്ട് വിശദീകരണം ചോദിക്കുകയും ഒന്ന് വിരട്ടുകയും ചെയ്യും എന്ന് ഉറപ്പാണ്.
വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ് രാജ്യസഭാംഗം കൂടിയായ ജോസ് കെ മാണി പറഞ്ഞിരിക്കുന്നത്. ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ ജോസ് കെ മാണി എതിർത്താണ് വോട്ട് ചെയ്തത്. മുനമ്പം മുൻനിർത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത് എന്നാണ് വിശദീകരണം. എന്നാൽ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങൾ ഉൾപ്പെട്ടതിനെ അംഗീകരിക്കുന്നില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടിനെ കത്തോലിക്ക സഭ സ്വാഗതം ചെയ്തു. ബില്ലിനെ അനുകൂലിക്കാൻ കാണിച്ച മനസിനെ അംഗീകരിക്കുന്നതായി കെസിബിസി പ്രതികരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് യു. ഡി. എഫ് തരംഗം ; തലസ്ഥാനം പിടിച്ച് ബി.ജെ.പി
ക്രൈസ്തവ സഭാ നേതാക്കൾക്കിടയിലുള്ള പഴയ സ്വാധീനം എല്ല എന്ന ചിന്ത ജോസ് കെ മാണിയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായതോടെ എല്ലാ കാലത്തും ചേർന്ന് കത്തോലിക്ക സഭ അകലുന്നു. ഇതിനെ എല്ലാം ഒറ്റയടിക്ക് മറികടക്കാനാണ് വഖഫ് ബില്ലിലെ അവസരം ജോസ് കെ മാണി ഉപയോഗിക്കുന്നത്.
പാർട്ടിയിൽ ഉണ്ടെന്ന് പദവിയിൽ ഇരിക്കുന്നുണ്ടെങ്കിലും ജോസ് കെ മാണിക്ക് പൂർണ നിയന്ത്രണം ഒന്നും പറയാനില്ല. കാരണം മന്ത്രി റോഷി അഗസ്റ്റിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാൽ മാത്രമേ നിർണ്ണായക തീരുമാനം എടുക്കാൻ കഴിയൂ എന്നതാണ് സ്ഥിതി. യുഡിഎംഫിലേക്ക് മടങ്ങണമെന്ന് ജോസ് കെ മാണിക്ക് മുന്നിൽ കത്തോലിക്ക സഭയുടെ സന്ദേശവും നിലകൊള്ളുന്നുണ്ട്. എന്നാൽ അത്ര എളുപ്പമല്ല. റോഷയെ കൂടി വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോയില്ലെങ്കിലും പിളർപ്പ് പുതിയ കാര്യമല്ലാത്ത കേരളത്തിന് അതിനുള്ള സാധ്യതയും നിലവിലുണ്ട്.
വീഡിയോ കാണാം:



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.