പാലക്കാട് അഗളി സത്യക്കല്ല് മലയുടെ താഴ്വരയില് വന്‍ കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മൂന്ന് മാസത്തോളം പ്രായമായ ചെടികളാണ് തോട്ടത്തിൽ കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു.
ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വാർത്തകളെന്ന് എംഎ ബേബി; മോദി-ഷി ജിൻപിങ് ചർച്ച സ്വാഗതം ചെയ്ത് സിപിഎം
പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് സത്യക്കല്ല് മലയുടെ പ്രദേശം കൃഷിക്ക് തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍. വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംയുക്ത ഓപ്പറേഷന്. എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്. അട്ടപ്പാടിക്ക് പുറത്തുള്ളവരാണ് കൃഷിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആരാണ് കൃഷി നടത്തിയതെന്നതിനെകുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ശബരിമല സ്വർണ്ണക്കൊള്ള ; കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്.ഐ.ടി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.