മുട്ടിൽ മരം മുറിക്കേസ് ; കർഷകർക്ക് റവന്യു വകുപ്പ് നോട്ടീസ്

മുട്ടിൽ മരംമുറി കേസിൽ റവന്യൂ വകുപ്പ് കർഷകർക്ക് നോട്ടീസ് അയച്ചു. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ സഹിതം 15 ദിവസത്തിനകം അപ്പീൽ നൽകുവാനാണ് മാനന്തവാടി സബ് കലക്ടറുടെ നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ടു പോകും എന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

ഇതോടെആദിവാസികൾ ഉൾപ്പെടെയുള്ള മരം നൽകിയ കർഷകർ ആശങ്കയിൽ ആയിരിക്കുകയാണ്. എന്നാൽ ആശങ്ക വേണ്ടെന്നും നിയമപ്രകാരമുള്ള നടപടി മാത്രമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടറോട് ആവശ്യമായുള്ള പരിശോധന നടത്തി വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീൽ സമർപ്പിച്ച ഘട്ടത്തിൽ ചില രേഖകൾ കൂടി സമർപ്പിക്കേണ്ടത് ഉണ്ടാകും. സാധാരണ നടപടിക്രമം മാത്രമാണിത്. സാധാരണ കർഷകരെ ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ കൈക്കൊള്ളില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *