കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്.
2015 ഫെബ്രുവരി 25നായിരുന്നു സംഭവം. ചിറ്റാരിപ്പറമ്പ് വച്ച് ഒമ്പത് പേരടങ്ങുന്ന സംഘം ഒണിയന്‍ പ്രേമനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ പ്രേമന് ചികിത്സയിലിരിക്കെ പിറ്റേദിവസം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കേസില്‍ അന്ന് 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികള്‍ ആരും തന്നെ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടാംപ്രതി ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ പെട്ട് കൊല്ലപ്പെട്ടിരുന്നു. സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിന്, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
തിരുവനന്തപുരത്ത് വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നൂറ്റിരണ്ടു കുപ്പി മദ്യം പിടികൂടി



പ്രണയപ്പകയിൽ പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് മൂന്ന് വർഷം തടവുശിക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.