അപേക്ഷ നൽകിയാലുടൻ പെർമിറ്റ് ; കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി സർക്കാർ

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിനുള്ള നീക്കവുമായി സർക്കാർ . 117 ചട്ടങ്ങളിലും ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്‌ഥലപരമായ പരിമിതികളും സവിശേഷതകളും കണക്കിലെടുത്ത് പ്രത്യേക ഇളവുകളും ഭേദഗതികളിൽ ഉണ്ടാകും. തദ്ദേശ അദാലത്തിലും, നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് നടപടി. ഉയരം പരിഗണിക്കാതെ,3229.17 ചതുരശ്രഅടി വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷ നൽകിയാലുടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകും.

ഇതടക്കമുള്ള ഭേദഗതികൾ നിയമവകുപ്പിന്റെ പരിശോധനകൂടി പൂർത്തിയായാൽ വിജ്ഞാപനമാകും. നിലവിൽ 7 വരെ മീറ്റർ ഉയരമുള്ള വീടുകളെയാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി യിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്‌തീർണവും വർധിപ്പിക്കും. നിലവിൽ 1076.39 ചതുരശ്രഅടി എന്നത് 2690.98 ചതുരശ്ര അടിയാക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *