അനർട്ട് അഴിമതികളിലെ സ്ത്രീ സാന്നിധ്യം; സിഇഒ നരേന്ദ്രനാഥ വേളൂരി പോലും പേര് കേട്ടാൽ വിറയ്ക്കുന്ന “മാഡം”

അനർട്ട് സിഇഒ നരേന്ദ്രനാഥ വേളൂരിക്ക് അഴിമതി നടത്താൻ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് അനീഷ് എസ് പ്രസാദ് എന്ന മുൻ അനേർട്ട് മേധാവിയുടെ ചാർജുണ്ടായിരുന്ന മറ്റൊരു വിവാദ കഥാപാത്രമാണ് സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന വിവരം. നരേന്ദ്ര വേളൂരിയുടെ മുൻഗാമിയായ ഇയാൾക്ക് പകരക്കാരനായിട്ടാണ് മന്ത്രി കൃഷ്ണൻകുട്ടി തൽസ്ഥാനത്ത് ഐഎഫ്എസുകാരനായ വേളൂരിയെ നിയമിക്കുന്നത്.

അനർട്ടിൻ്റെ വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്ന സൗര, വാട്സൺ എന്നീ കമ്പിനികൾ അനീഷ് എസ് പ്രസാദിൻ്റെതാണ് എന്നതാണ് അനേർട്ടിലെ പരമരഹസ്യമായ പരസ്യം. അഴിമതി നടത്തുക എന്ന ലക്ഷ്യത്തോടെ അനേർട്ട് മേധാവിയാകാൻ വേണ്ട യോഗ്യത വെറും ബിടെക് ആക്കി കുറച്ചു കൊണ്ടാണ് അനീഷിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. കെ കൃഷ്ണൻകുട്ടി മന്ത്രി സ്ഥാനത്ത് എത്തിയപ്പോൾ അതേ ലക്ഷ്യം മുന്നിൽക്കണ്ടാണ് നേച്ചർ ഫെൻസ് എന്ന മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളാർ കമ്പിനിയെ ഉപയോഗിച്ച് വനംവകുപ്പിൽ കോടികളുടെ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്ന പാലക്കാട് ഡിഎഫ്ഒ ആയിരുന്ന വേളൂരിയെ തൽസ്ഥാനത്ത് എത്തിക്കുന്നത്.

അനർട്ട് അഴിമതികളെപ്പറ്റി കേരളഭൂഷണം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിൽ നിന്നും

ഇടത് സർവ്വീസ് സംഘടനയായ സ്പാറ്റോയുടെ സംസ്ഥാന നേതാവായ അനീഷ് എസ് പ്രസാദ്, അനേർട്ട് സിഇഒ നരേന്ദ്രനാഥ വേളൂരി, മന്ത്രി കൃഷ്ണൻകുട്ടി, സിപിഎം പ്രാദേശിക നേതാവുമായി ബന്ധമുള്ള കരാർ ജീവനക്കാരി എന്നിവരാണ് ഇന്ന് അനർട്ടിൽ നടക്കുന്ന അഴിമതികൾക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന എല്ലാ തട്ടിപ്പുകൾക്കും എന്ന പോലെ ഇവിടെയും അഴിമതികൾ കോഓഡിനേറ്റ് ചെയ്യുന്ന പിന്നിൽ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട്. കരാർ ജീവനക്കാരിയായിരുന്ന സ്വർണ്ണക്കളളക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഓർമ്മപ്പെടുത്തുന്ന മറ്റൊരു കഥാപാത്രമാണ് ഈ കരാർ ജീവനക്കാരി. അനേർട്ടിലെ കരാർ ജീവനക്കാർക്ക് ഉൾപ്പെടെ 40 പേർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകി വാർത്തകളിൽ ഇടം നേടിയ വ്യക്തി കൂടിയാണ് ഈ വിവാദ സ്ത്രീ.

Also Read: അനർട്ടിൽ 100 കോടിയുടെ അഴിമതി; മന്ത്രി കൃഷ്ണൻകുട്ടിക്കാം സിഇഒ നരേന്ദ്രനാഥ വേളൂരിക്കും പങ്കെന്ന് രമേശ് ചെന്നിത്തല 

ഈ കരാർ ജീവനക്കാരി അറിയാതെ അനർട്ടിൽ ഒരു ഈച്ച പോലും പറക്കില്ല എന്നാണ് വിവരം. അതു കൊണ്ടാണ് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരെയെല്ലാം നരേന്ദ്രനാഥ വേളൂരി പിരിച്ചുവിട്ടപ്പോൾ ഈ സ്ത്രിയെ മാത്രം പിന്നീട് നില നിർത്തിയിരിരുന്നതും. അനേർട്ട് ജില്ലാ ഓഫിസുകൾക്ക് നിർദ്ദേശം നൽകുകയും പ്രധാനമായ ചില തീരുമാനങ്ങൾ എടുത്തിരുന്നതും ഈ സ്ത്രീയാണ്.

ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് ഉമ്മൻ ചാണ്ടി ഗവൺമെൻ്റ് നിയമിച്ച കരാർ ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടപ്പോൾ അതിനെതിരെ ജീവനക്കാർ കോടതിയെ സമീപിക്കുകയും. 2021 ഏപ്രിൽ 7ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റ ഹൈക്കോടതി ബഞ്ച് നിലവിൽ ആരെയും നിയമിക്കാൻ പാടില്ല. പുതിയതായി ആരെയെങ്കിലും നിയമിക്കണം എങ്കിൽ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയോ , ടെക്ക്നിക്കൽ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയോ നിയമിക്കണം എന്ന വിധി പുറപ്പെടുവിച്ചിരുന്നു.

അനർട്ട് അഴിമതികളെക്കുറിച്ച് കേരളഭൂഷണം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിൽ നിന്നും

കരാർ ജീവനക്കാരെയെല്ലാം ഇത്തരത്തിൽ നിയമിക്കുന്നത് വിലക്കിയപ്പോഴും വിവാദ സത്രീയുടെ കസേരക്ക് അന്നും ഇന്നും യാതൊരു വിധ അനക്കവും സംഭവിച്ചില്ല. ഹൈക്കോടതിയുടെ (Status quo ) നിലനിൽക്കേ നരേന്ദ്രനാഥ വേളൂരി അനേർട്ട് മേധാവിയായ ശേഷം കോടതി വിധി ലംഘിച്ച് നിരവധി നിയനങ്ങളാണ് CENTRE FOR MANAGEMENT DEVELOPMENT (സിഎംഡി ) വഴി നടത്തിയിട്ടുള്ളത്. അതിനിടയിലാണ് മേൽ പറഞ്ഞ കോടതി വിധി ലംഘിച്ച്‌ വേളൂരി ഒരു ഗുജറാത്ത് മോഡൽ നിയമനം നടത്താൻ പദ്ധതിയിടുന്നത്.സി എംഡി വഴി വിജ്ഞാപനവും പുറപ്പെടുവിച്ചു.

Also Read: അനർട്ട് അഴിമതി ആരോപണത്തിൽ വൈദ്യുതി മന്ത്രിക്കെതിരെ വീണ്ടും ചെന്നിത്തല; കെ കൃഷ്ണൻകുട്ടിയോട് ചോദ്യങ്ങൾ 

വിഴിഞ്ഞം പോർട്ടിൻ്റെ പ്രോഗ്രാം മാനേജറായി സംഘപരിവാർ അനുകൂലിയും നരേന്ദ്ര മോദി ഭക്തനുമായ ശിവരാമകൃഷ്ണൻ എന്നയാളിനെ നിയമിക്കാനായിരുന്നു പദ്ധതി. അത് പ്രകാരം 60 വയസായി അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി നോട്ടിഫിക്കേഷൻ വിളിച്ചു. മുമ്പ് ഈ സംഘപരിവാർ അനുകൂലിയെ പ്ലാനിംഗ് ബോർഡിൻ്റെ വർക്കിംഗ് കമ്മിറ്റിയിലേക്കും ഒളിച്ചു കടത്തിയിരുന്നു. അത് പാർട്ടിയിൽ തന്നെ വൻ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. അതിനിടയിലാണ് വേളൂരി ഈ ബിജെപിക്കാരന് വേണ്ടി നോട്ടിഫിക്കേഷൻ വിളിക്കുന്നത്. യോഗ്യതകൾ നിശ്ചയിച്ചത് തന്നെ ഇയാളെ നിയമിക്കാനായിരുന്നു എന്നാണ് അനെർട്ടിലുള്ളവർ തന്നെ പറയുന്നത്. എന്നാൽ ഇതും പുറത്തറിഞ്ഞതോടെ ഇതിനെതിരെ പാർട്ടിക്കാർ തന്നെ രംഗത്ത് വരികയും ചെയ്തതോടെ വിജ്ഞാപനം പിൻവലിച്ച് തടിയൂരുകയായിരുന്നു വേളൂരി.

Also Read: നരേന്ദ്രനാഥ വേളൂരി അനർട്ടിൽ അഴിമതിക്ക് കളമൊരുക്കിയത് ഇങ്ങനെ! കൃഷ്ണൻകുട്ടി മന്ത്രിയായപ്പോൾ ഐഎഫ്എസുകാരന് അടിച്ച ബംബർ! പിന്നിൽ…

സംസ്ഥാന സർക്കാർ ഒന്നാകെ കേരളത്തിൽ ഭരണനിർവ്വഹണത്തിൽ ഗുജറാത്ത് മോഡൽ നടപ്പാക്കാൻ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടി മുമ്പ് വലിയ ചർച്ചയായിരുന്നു. എന്നാൽ മന്ത്രി കൃഷ്ണൻകുട്ടിയുടേയും വേളൂരിടേയും വളരെ മുമ്പേ അനർട്ടിൽ ഗുജറാത്ത് മോഡൽ നടപ്പാക്കി കഴിഞ്ഞുവെന്നാണ് നിലവിലെ ജീവനക്കാരും വേളൂരിപിരിച്ചുവിട്ടവരും സാക്ഷ്യപ്പെടുത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *