ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പൊലീസുകാരന്റെ കാലിലൂടെ കയറിയിറങ്ങി. നവാഡയില്‍ വച്ചായിരുന്നു സംഭവം. യാത്രയുടെ ഭാഗമായി രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പ്, പൊലീസ് കോണ്‍സ്റ്റബിളിന്റെ കാല്പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റ് പോലീസുകാരും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് പോലീസുകാരനെ വാഹനത്തിന്റെ അടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചുമാറ്റുകയായിരുന്നു
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അപകടം ശ്രദ്ധയില്‍പ്പെട്ട രാഹുല്‍, പരിക്കേറ്റ പോലീസുദ്യോഗസ്ഥന് നല്കാന് വെള്ളക്കുപ്പി അനുയായികള്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ പിന്നീട് പോലീസുകാരനെ കാണാനെത്തുകയും, വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
Voter Adhikar Yatra ❎
Crush Janta Yatra ✅✅You May Also Likeപ്രധാന മന്ത്രി തലസ്ഥാനത്ത്
Rahul Gandhi’s car crushed a police constable who was critically injured.
Dynast did not even get down to check on him pic.twitter.com/cTx7ynXmCC
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) August 19, 2025
അതേ സമയം പരിക്കേറ്റ കോണ്‍സ്റ്റബിളിന്റെ അവസ്ഥ എന്തെന്ന് അറിയാന്‍ രാഹുല്‍ വാഹനത്തില്‍ നിന്ന് താഴെയിറങ്ങിയില്ലെന്നും അദ്ദേഹത്തിന്റേത് ജനങ്ങളെ ഞെരിച്ചമര്‍ത്തുന്ന യാത്രയാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല സാമൂഹിക മാധ്യമമായ എക്സില്‍ ആരോപിച്ചു.



പുത്തന്‍വേലിക്കര മോളി വധക്കേസ്; പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
പ്രധാന മന്ത്രി തലസ്ഥാനത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.