ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചു. വരുന്ന ആഴ്ച ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സുധീഷ് കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാകും കൂടുതലും ചോദ്യം ചെയ്യലിൽ അന്വേഷിക്കുക.
കേരള കോൺഗ്രസ് എമ്മിൽ പോര് മുറുകുന്നു
കേസിൽ നടന് ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ഇടനിലക്കാരന് കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇ.ഡി സമാന രീതിയിൽ നോട്ടീസ് അയച്ചിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തുന്നതിനായായിരുന്നു ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അറിയാനാണ് ജയശ്രീയെയും കല്പേഷിനെയും വിളിപ്പിച്ചത്.
തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.