സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവകാശലംഘന നോട്ടീസ്. മന്ത്രിയെ പൊതു മാധ്യമത്തിൽ അപമാനിച്ചതിന് നടപടി വേണമെന്ന് ആവശ്യപെട്ട് വി.ജോയ് എം.എല്‍.എയാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന് നോട്ടീസ് നല്‍കിയത്.
നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി.ശിവന്‍കുട്ടിക്കെതിരായ സതീശന്റെ വിമർശനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു സതീശന് ശിവന്‍കുട്ടിയെ കടന്നാക്രമിച്ചത്.
നിയമസഭയിൽ ഡെസ്കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവന്‍കുട്ടി യോഗ്യനല്ലയെന്നും, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നും ആയിരുന്നു സതീശന്റെ വാക്കുകൾ
വിപണി കീഴടക്കാൻ വരുന്നു റിയൽമി ജിടി 8 പ്രോ ; 7000mAh ബാറ്ററി; സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ



ആലപ്പുഴയിൽ ഹൗസ് ബോട്ടിലുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.