ഗവർണ്ണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് ഫ്ലക്സുയർത്തി എസ്.എഫ്.ഐ പ്രതിഷേധം

കേരള സർവ്വകലാശാല ആസ്ഥാനത്ത് ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. വൈസ് ചാൻസലർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നതിനു മുൻപേയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ‘വീ നീ‍ഡ് ചാൻസലർ നോട്ട് സവർക്കർ’ എന്നെഴുതിയ ഫ്ലക്സ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രതിഷേധം.

എല്ലാ ദിവസവും രാവിലെ ആർഎസ്എസുകാരെ കണ്ടാണ് ഗവർണർ എഴുന്നേൽക്കുന്നതെന്നും അതിനുപകരമാണ് ഗാന്ധിജിയുടെയും അംബേദ്‌കറുടെയും ചിത്രമുള്ള ഫ്ലക്സ് വച്ചതെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ പറയുന്നത്. രാവിലെ 9 മണിക്ക് എസ്എഫ്ഐക്കാർ സർവകലാശാല ആസ്ഥാനത്തിനു മുന്നിലെത്തി ബാനർ കെട്ടാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് അഴിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ അകത്തു കയറി ഫ്ലക്സ് ഉയർത്തിയത്. സർവകലാശാല ആസ്ഥാനത്തിനു പുറത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധങ്ങൾക്കിടെ ഗവർ‌ണർ സർവകലാശാല ആസ്ഥാനത്തെത്തി. മുദ്രാവാക്യം വിളിക്കാതെ ഫ്ലക്സ് ഉയർ‌ത്തിക്കാട്ടി ഗവർണർക്കു നേരെ എസ്എഫ്ഐ പ്രതിഷേധിച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *