ഒഡിഷയിലെ സര്‍ക്കാര്‍ സ്കൂളില്‍ കാല് തൊട്ട് തൊഴാത്തതിന്റെ പേരിൽ കുട്ടികൾക്ക് അധ്യാപികയുടെ മർദ്ദനം. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകന്തി കറിയാണ് വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സ്കൂള്‍ മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്.
ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കേണ്ടെന്ന് ഹൈക്കോടതി ; മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി
രാവിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കുട്ടികള്‍ അധ്യാപികയുടെ കാല് തൊട്ട് വന്ദിക്കുന്ന ശീലം സ്കൂളിലുണ്ടായിരുന്നു. എന്നാല്‍ അന്നേ ദിവസം അധ്യാപിക വൈകിയെത്തിയതിനാൽ കുട്ടികള്‍ അധ്യാപികയുടെ കാല് തൊട്ട് വന്ദിച്ചില്ല. ഇതേ തുടര്‍ന്നാണ് അധ്യാപിക കുട്ടികളെ മര്‍ദിച്ചത്. സെപ്റ്റംബര്‍ 11നുണ്ടായ സംഭവത്തില്‍ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞു.
വിവരമറിഞ്ഞ് മാതാപിതാക്കള്‍ സ്കൂളിലെത്തി ബഹളമുണ്ടാക്കുകയും അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്, പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.