സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ കേരളത്തിന് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ നിലവിലില്ല.

അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മോൻതാ’ തീവ്ര ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രി 11.30 ക്കും 12.30 നും ഇടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിനു സമീപം മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ  ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും (Deep  Depression) ശക്തി കുറഞ്ഞു. വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി നീങ്ങി  അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി (Depression) വീണ്ടും ശക്തി കുറയാൻ സാധ്യത.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *