തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ നൽകിയ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന് കഴിച്ച ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്.
എറണാകുളത്തുവെച്ചാണ് വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്തതെന്ന് സഹയാത്രികര്‍ പറഞ്ഞു. പലരും ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്. എന്താണ് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞില്ലെന്നും സഹയാത്രികര്‍ പറയുന്നു. വന്ദേഭാരതിലെ കാറ്ററിങ് സര്‍വീസ് മാനേജരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ചത്ത പല്ലിയെയാണ് കിട്ടിയതെന്ന് പറഞ്ഞത്.
മുന്‍പും സമാനമായ വിഷയം ഈ ട്രെയിനില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും സഹയാത്രികര്‍ പറയുന്നു. സി-5 കോച്ചില്‍ 75-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്. ഭക്ഷണത്തില്‍നിന്ന് പല്ലിയെ ലഭിച്ചെങ്കിലും അത് മറ്റു യാത്രികരെ കാണിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം ബഹളം വയ്ക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
ശബരിമല സ്വർണ്ണപ്പാളി വിവാദം ; അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു


ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിന്റെയും വി.എച്ച്.എസ്.ഇ യുടെയും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.