ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. ഇയാൾ മലയാളി ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ രാവിലെയാണ് സംഭവം. ബന്ദിപ്പൂർ ടൈഗർ റിസർവിലെ ചൊക്കൻഹള്ളി എന്ന സ്ഥലത്തുവെച്ചാണ് വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
Also Read
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കാട്ടാന നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് ഇറങ്ങി ഫോട്ടോ എടുക്കുകയായിരുന്ന ആൾക്ക് നേരെയാണ് കാട്ടാന ചീറിപ്പാഞ്ഞത്. ആനയുടെ തൊട്ടടുത്ത് തന്നെയാണ് ഇയാൾ നിന്നിരുന്നത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ മലയാളിയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, എവിടെ ഉള്ള ആളാണെന്ന് സ്ഥരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കാട്ടാനയുടെ ചവിട്ടേറ്റ് ഇയാളുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആദ്യം ഗുണ്ടൽപേട്ടിലുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മൈസൂരിലെ ആശുപത്രിയിലേക്കും ഇയാളെ മാറ്റിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മധ്യ പ്രദേശിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എയ്ഡ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.