മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് വൈ ഖേംചന്ദ് സിംഗ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 62 കാരനായ അദ്ദേഹത്തിന് ഗവർണർ അജയ് കുമാർ ഭല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപമുഖ്യമന്ത്രിമാരായ കുക്കി സമുദായത്തിൽപ്പെട്ട ബി.ജെ.പി എം.എൽ.എയായ നെംച കിപ്‌ഗെനും, നാഗാ പീപ്പിൾസ് ഫ്രണ്ട് എം.എൽ.എയായ എൽ ദിഖോയും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിലെ ഗോവിന്ദസ് കൊന്തൂജം, എൻപിപിയിലെ കെ ലോകെൻ സിംഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡൽഹിയിലെ മണിപ്പൂർ ഭവനിൽ നിന്ന് കിപ്ജെൻ വെർച്വലായാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ച് മണിക്കൂറുകൾക്ക് ശേഷം ലോക് ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലായിരുന്നു. ചടങ്ങിൽ നിരവധി ബിജെപി നിയമസഭാംഗങ്ങളും, മുതിർന്ന പാർട്ടി പ്രവർത്തകരും ഉൾപ്പെടെ, സംസ്ഥാനത്തെ എൻഡിഎയിലെ ഉന്നത നേതാക്കൾ പങ്കെടുത്തു .
ഭൂരിപക്ഷമായ മെയ്തി സമൂഹത്തിന്റെ പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധിച്ച്, കുന്നിൻ പ്രദേശങ്ങളിലെ ജില്ലകളിൽ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് നടത്തിയതിനെത്തുടർന്ന്, 2023 മെയ് 3 മുതൽ മണിപ്പൂരിൽ വംശീയ സംഘർഷം ആണ്. ഇതിനെ തുടർന്ന് ഉണ്ടായ അക്രമങ്ങളിൽ കുക്കി, മെയ്‌തേയി സമുദായങ്ങളിലെ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 260 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.



ശബരിമല സ്വർണ്ണക്കൊള്ള ; ഡി.സുധീഷ് കുമാറിന് ഇ.ഡി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.