റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയിൻ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് വ്ലാദിമിർ സെലൻസ്കി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് അവസാനമുണ്ടായാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സെലൻസ്കി പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുക്രെനിയൻ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.
2019ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെലൻസ്കി 2022ൽ റഷ്യയുമായുള്ള യുദ്ധത്തിന് പിന്നാലെ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് 2024ലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. യുദ്ധം അവസാനിക്കാത്തതിനാൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ, അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഏറ്റവും അടുത്തുള്ള ബോംബ് ഷെൽട്ടറിന്റെ സ്ഥാനം അറിഞ്ഞിരിക്കണമെന്നും സെലൻസ്കി മുന്നറിയിപ്പ് നൽകി. ക്രെംലിനിൽ ആക്രമണം നടത്തുമെന്നാണ് ഉക്രേനിയൻ പ്രസിഡന്റിന്റെ ഭീഷണി.
കൂടാതെ, മോസ്കോയുടെ നടപടികൾക്ക് മറുപടിയായി റഷ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും പ്രതിരോധ വ്യവസായ സൗകര്യങ്ങൾക്കും നേരെയുള്ള ഉക്രേനിയൻ ആക്രമണങ്ങൾക്ക് ട്രംപിന്റെ പിന്തുണയുമുണ്ടെന്ന് സെലെൻസ്‌കി അവകാശപ്പെട്ടു.
അതേസമയം സെലൻസ്കിയുടെ പ്രഖ്യാപനം ആയുധമാക്കി റഷ്യ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്താതെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സെലൻസ്കി ചെയ്യുന്നതെന്ന് നേരത്തെ തന്നെ റഷ്യ ആരോപിച്ചിരുന്നു. സെലൻസ്കിയുടെ പുതിയ പ്രഖ്യാപനവും കൂടുതൽ വിമർശനങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ.



വാളയാറിലെ ആൽക്കൂട്ടക്കൊല ; മൂന്ന് പേർ കൂടി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.