തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് അടുത്ത് വെച്ചാണ് പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. ഒറ്റശേഖരമംഗലം സ്വദേശിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായരും ഭാര്യയും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പുക കണ്ടയുടനെ വാഹനത്തിനുള്ളിൽ നിന്നും ദമ്പതികൾ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
Also Read
എന്നും സാധാരണക്കാരൻ്റെ സഖാവായി നിലനിന്ന VS എന്ന രണ്ടക്ഷരം; സമരസൂര്യൻ്റെ ജ്വലിക്കുന്ന ജീവിതരേഖയിലൂടെ
ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. ബാറ്ററി ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇന്ത്യയുടെ ദയക്കായി പാകിസ്താൻ അപേക്ഷിച്ചു; രാജ്യം മാനുഷിക മൂല്യങ്ങൾക്ക് വില കൊടുത്താണ് തിരിച്ചടിച്ചതെന്ന് സൈന്യം



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.