ആലപ്പുഴ ∙ ശബരിമലയിൽ ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്തു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നില്‍ വന്‍ ശക്തികളുണ്ട്. സഹായിച്ചവരും സഹകരിച്ചവരും വീതം വച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട് കാര്യമില്ല, കരിങ്കല്ലാണ്. കനമുള്ളതു കൊണ്ടു പോകാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നും ഒരുപാട് അഴിമതിയും കെടുകാര്യസ്ഥതയുമുള്ള ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം. ദേവസ്വം ബോര്‍ഡില്‍ ഗൂഢസംഘം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തട്ടിപ്പ് നടക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ സംവിധാനം മാറണം.
പല രാഷ്ട്രീയക്കാര്‍ക്കും ഇടംകൊടുക്കാനുള്ള ഇടമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിട്ടുണ്ട്. അവസരം കൊടുക്കാനുള്ള ഒരു ഇടനാഴിയായിട്ട് ദേവസ്വം ബോര്‍ഡുകളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വേണം, ഒപ്പം ഐഎഎസുകാരെ ഉള്‍പ്പെടുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തണം.
ആരാകും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച; പക്ഷേ തീരുമാനം പിണറായി എടുക്കും
ഐഎഎസുകാര്‍ക്ക് കള്ളം ചെയ്യാന്‍ ഭയമാണ്. അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് എന്തും ചെയ്യാം. സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണം. നിക്ഷേപമായി കിടക്കുന്ന കോടിക്കണക്കിനു രൂപയുടെ സമ്പത്ത് രാജ്യത്തെ വികസനത്തിനും ഭക്ത ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കണം. ഗുരുവായൂരിലും കൂടല്‍മാണിക്യത്തിലും കോടികളുടെ സമ്പത്തുണ്ട്’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.